മക്ക - മക്ക പ്രവിശ്യയിലെ മൈസാനിലെ വാദി ദറയിൽ മിണ്ടാപ്രാണികളോട് അജ്ഞാതന്റെ ക്രൂരത. പ്രദേശത്തെ നാലു ഒട്ടകങ്ങൾക്കു നേരെ അജ്ഞാതൻ നിറയൊഴിച്ചു. വെടിയേറ്റ് മൂന്നു ഒട്ടകങ്ങൾ ചാവുകയും ഒന്നിന് പരിക്കേൽക്കുകയും ചെയ്തു. ഉടമ നിശ്ചയിച്ച സ്ഥലത്ത് കഴിയുകയായിരുന്ന ഒട്ടകങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവ റോഡിലൂടെയോ മറ്റു പൊതുസ്ഥലങ്ങളിലൂടെയോ അലഞ്ഞുനടക്കുകയായിരുന്നില്ല.
സംഭവത്തിൽ താൻ നൽകിയ പരാതിയിൽ സുരക്ഷാ വകുപ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഒട്ടകങ്ങളുടെ ഉടമ സഅദ് അൽശലവി പറഞ്ഞു. പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷകൾ നൽകണമെന്നും സഅദ് അൽശലവി ആവശ്യപ്പെട്ടു.