അമ്മയെ ക്രിസ്ത്യാനികള്‍ മതംമാറ്റി; ആരോപണവുമായി ബി.ജെ.പി എം.എല്‍.എ

ബംഗളുരു-  അമ്മയെ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറ്റിയെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍.  അമ്മയെ ബ്രയിന്‍ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നാണ് ഹൊസദുഗ എം.എല്‍.എ ആയ ഗൂലിഹട്ടി ശേഖര്‍ ആരോപിക്കുന്നത്.

ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറ്റുകയാണ്.  18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ അവര്‍ ക്രിസ്ത്യാനികളാക്കി. ഇപ്പോള്‍ അമ്മ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്.  അമ്മയുടെ മൊബൈല്‍ റിങ്‌ടോണ്‍ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാണ്. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണ്. അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് പറയുന്നത്-  ശേഖര്‍ പറഞ്ഞു.
മത പരിവര്‍ത്തന നിയന്ത്രണ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ്  കര്‍ണാടക.

 

Latest News