ബംഗളൂരു- ടാക്‌സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ െ്രെഡവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ഹൊസൂര്‍ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐടി കമ്പനിയിലെ ജീവനക്കാരിയായി പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്ന് യുവതി പറഞ്ഞു. സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുവതി ആരോപിച്ചു.
അഭിമാനത്തോടെ സൗദിയുടെ ദേശീയദിനം






