കശ്മീരില്‍ ക്ഷേത്രത്തിലെത്തിയ പോലീസുകാരനെ ഭീകരനെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന വെടിവച്ചു കൊന്നു

ശ്രീനഗര്‍- കശ്മീരില്‍ ഒരു ക്ഷേത്രത്തിലെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ ഭീകരനാണെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന വെടിവച്ചു കൊന്നു. ആളു മാറിപ്പോയതാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പോലീസ് വ്യക്തമാക്കി. ലങ്കേറ്റ് ഹന്ദ്‌വാര സ്വദേശിയായ കോണ്‍സ്റ്റബിള്‍ അജയ് ധര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വൈകി ക്ഷേത്രത്തിലെത്തിയ ധര്‍ ക്ഷേത്രവാതിലില്‍ ഉറക്കെ കൊട്ടി. ഇത് ആക്രമണ ശ്രമമാണെന്ന് കരുതിയ സുരക്ഷാ സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിവച്ച് ധറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ധര്‍ വാതിലില്‍ കൊട്ടുന്നത് തുടര്‍ന്നതോടെ ആക്രമണ ശ്രമമാണെന്ന് ഉറപ്പി സേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. കശ്മീരിലെ ക്ഷേത്രങ്ങളിലധികവും പോലീസ് കാവലിലാണ്. ഭീകരരെന്ന് തെറ്റിദ്ധരിച്ച് രാത്രികളില്‍ നേരത്തെ പലതവണ സിവിലയന്‍മാരേയും സുരക്ഷാ സേന വെടിവച്ചു കൊന്നിട്ടുണ്ട്.
 

Latest News