Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം;  മലപ്പുറം സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെ

മലപ്പുറം- സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75)യാണ് മരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു. ചികില്‍സയ്ക്കിടെയാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നത്.തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെ ആയിരുന്നു മരണം. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest News