എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമ സേനാ മേധാവിയാകും

ന്യൂദല്‍ഹി- വ്യോമ സേനാ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരിയെ ഇന്ത്യന്‍ വ്യോമ സേനയുടെ പുതിയ മേധാവിയായി നിയമിച്ചു. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദോരിയ ഈ മാസം 30ന് വിരമിക്കും. ജൂലൈ ഒന്നിനാണ് ചൗധരി വ്യോമ സേന ഉപമേധാവിയായത്. 1982ല്‍ വ്യോമസേനയില്‍ പ്രവേശിച്ച ചൗധരി 3,800 മണിക്കൂര്‍ പോര്‍ വിമാനം പറത്തിയുള്ള പരിചയമുണ്ട്. 1999 കാര്‍ഗില്‍ യുദ്ധ വേളയില്‍ വ്യോമ സേനാ മിഷന്‍ നയിച്ചിട്ടുണ്ട്. പരം വിശിഷ്ട് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍, വായു സേന മെഡല്‍ തുടങ്ങി ബഹുമതികളും നേടിയിട്ടുണ്ട്.

Latest News