പ്രയാഗ്‌രാജ്- സ്ത്രീയോടൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുമെന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബാഘംഭരി മഠത്തിന്റെ മേധാവി മഹന്ത് നരേന്ദ്ര ഗിരി ഭയപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സന്ന്യാസി എഴുതിവെച്ചിരുന്ന ആത്മഹത്യാ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശിഷ്യന്‍ ആനന്ദ ഗിരിയാണ് ഫോട്ടോ മോര്‍ഫ് ചെയ്ത് പുറത്തുവിടന്‍ പദ്ധതിയിട്ടിരുന്നതെന്നും നരേന്ദ്ര ഗിരി ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആനന്ദ് ഗിരിക്കു പുറമെ, പ്രഭാ തിവാരി, തിവാരിയുടെ മകന്‍ സന്ദീപ് തിവാരി എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളത്.
ആത്മഹത്യാ കുറിപ്പില്‍ സെപ്റ്റംബര്‍ 13 എന്ന തീയതി സെപ്റ്റംബര്‍ 20 എന്നു തിരുത്തിയിട്ടുമുണ്ട്. 13 ന് ജീവനൊടുക്കാനാണ് നരേന്ദ്ര ഗിരി ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.






