കോഴിക്കോട് മസാജ് കേന്ദ്രത്തില്‍ അനാശാസ്യം; 3 സ്ത്രീകളെ രക്ഷപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട്- കുതിരവട്ടത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ച മസാജ് പാര്‍ലറില്‍ മെഡിക്കല്‍ കോളെജ് പോലീസ് റെയ്ഡ് നടത്തി. നേചര്‍ വെല്‍നെസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക്ക് എന്ന സ്ഥാപനത്തില്‍ മസാജിന്റെ മറവില്‍ അനാശാസ്യം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനേജര്‍ മാനന്തവാടി സ്വദേശി വി.എസ് വിഷ്ണു (21), ഇവിടെ എത്തിയ മലപ്പുറം സ്വദേശി പി. മഹ്‌റൂഫ് (34) എന്നിവരാണ് പിടിയിലായത്. മസാജ് കേന്ദ്രത്തില്‍ ജോലിക്കാരായി ഉണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളാണ് മൂന്ന് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വാട്‌സാപ്പ് വഴിയാണ് നടത്തിപ്പുകാര്‍ ഇടപാടുകാരെ കണ്ടെത്തി ഇവിടെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.
 

Latest News