Sorry, you need to enable JavaScript to visit this website.

സെയ്തലവിയുടെ കുടുംബത്തിനു ഒരു കോടി; ലോട്ടറി വിവാദത്തിനു പിന്നാലെ വ്യാജ ഫേസ് ബുക്ക് പോസ്റ്റ്

കല്‍പറ്റ-കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയില്ല. ലോട്ടറി അടിച്ചുവെന്ന തെറ്റായ അവകാശവാദം കഴിഞ്ഞ ദിവസം ഉന്നയിച്ച പനമരം സ്വദേശിയായ പ്രവാസി സെയ്തലവിയുടെ കുടുംബത്തിനു ഡി.വൈ.എഫ്.ഐ ഒരു കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന വ്യാജ പോസ്റ്റ് ഫേസ്ബുക്കില്‍ ഇടംപിടിച്ചു. ഡി.വൈ.എഫ്.ഐ  വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയാറാക്കിയാണ് പോസ്റ്റിട്ടത്. സുഹൃത്തിനാല്‍ ചതിക്കപ്പെട്ട സഖാവ് സെയ്തലവിയുടെ കുടുംബത്തെ യുവജനങ്ങള്‍ ഏറ്റെടുക്കുമെന്നും  കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ച് നല്‍കാന്‍ കേരള ഡി.വൈ.എഫ്.ഐ തീരുമാനിച്ചുവെന്നുമാണ്
റഫീഖിന്റെ പേരിലുള്ള പോസ്റ്റില്‍. ഇതു ശ്രദ്ധയില്‍പ്പെട്ട റഫീഖ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി.

 

 

Latest News