ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറിയതിന് കുടുംബത്തിന് പിഴ

കൊപ്പല്‍- ദളിത് വിഭാഗത്തില്‍ പെട്ട രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മേല്‍ജാതിക്കാര്‍ കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് രണ്ട് വയസുകാരന്റെ കുടുംബത്തിന് പിഴ ചുമത്തിയത്. പിറന്നാള്‍ ദിനം അച്ഛനോടൊപ്പം തൊഴാനെത്തിയ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

തുടര്‍ന്്  മേല്‍ജാതിക്കാര്‍ യോഗം ചേര്‍ന്നാണ് കുടുംബത്തിനെതിരെ പിഴ ചുമത്തിയത്. സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പോലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.

നാട്ടുകാര്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest News