സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി; തേജസ്വിക്കും മറ്റുമെതിരെ കേസ്

പട്‌ന- ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം നല്‍കി അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ആര്‍.ജെ.ഡി നേതാക്കളായ തേജസ്വി യാദവ്, മിസ ഭാരതി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ തുടങ്ങിയവര്‍ക്കെതിരെയാണു കേസ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ഭഗല്‍പുര്‍ മണ്ഡലത്തില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനം ചെയ്തു തേജസ്വി യാദവും മദന്‍ മോഹന്‍ ഝായും ചേര്‍ന്നു അഞ്ച് കോടി  കൈപ്പറ്റിയെന്നാരോപിച്ചു കോണ്‍ഗ്രസ് നേതാവായ സഞ്ജീവ് കുമാര്‍ സിംഗാണ് കോടതിയെ സമീപിച്ചത്. പട്‌നയിലെ ആര്‍.ജെ.ഡി ഓഫീസില്‍ തുക കൈമാറിയെന്നും പരാതിയില്‍ പറയുന്നു.

 

 

Latest News