ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേർക്ക് കൂടി കോവിഡ് ബാധിച്ചു. മക്ക 19, റിയാദ് 15, കിഴക്കൻ പ്രവിശ്യ 6, മദീന 6, അൽ ഖസീം 6, ജിസാൻ 4, അസീർ 3, നജ്റാൻ 2, ഹായിൽ 2, തബൂക്ക് 2, അൽ ജൗഫ് 2, അൽ ബാഹ 1, ഉത്തര അതിർത്തി 1 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. അഞ്ചു പേരാണ് മരിച്ചത്. 48 പേർ രോഗമുക്തി നേടി. 2359 പേർ ചികിത്സയിലുള്ളതിൽ 317 പേരുടെ നില ഗുരുതരമാണ്. രണ്ടിടത്ത് മാത്രമാണ് പത്തിലേറെ രോഗികളുള്ളത്.