ഓഫാക്കാത്ത കാറുകള്‍ കവരുന്ന സംഘം ജിദ്ദയില്‍ പിടിയില്‍; 13 കാറുകള്‍ കണ്ടെടുത്തു

ജിദ്ദ - അഞ്ചംഗ വാഹന കവര്‍ച്ച സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ഓഫാക്കാതെ നിര്‍ത്തി ഉടമകള്‍ പുറത്തിറങ്ങുന്ന തക്കത്തില്‍ കാറുകള്‍ കവരുന്നത് പതിവാക്കിയ, മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള നാലു സൗദി യുവാക്കളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. സമാന രീതിയില്‍ പ്രതികള്‍ കവര്‍ന്ന് കൈക്കലാക്കിയ പതിമൂന്നു കാറുകള്‍ സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. വില്‍പന നടത്തുന്നതിന് കാറുകളുടെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News