VIDEO യുവതി ഓടിച്ച കാര്‍ ടെലികോം ഓഫീസിലേക്ക് പാഞ്ഞുകയറി

റിയാദ് - യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഉത്തര റിയാദില്‍ അല്‍ദാഹിര്‍ ഡിസ്ട്രിക്ടില്‍ കിംഗ് സല്‍മാന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനി ഓഫീസിലേക്ക് പാഞ്ഞുകയറി. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് പാഞ്ഞുകയറിയ കാര്‍ ഓഫീസിനകത്ത് ടേബിള്‍ തകര്‍ത്താണ് നിന്നത്. ടേബിളിനു മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ തനിക്കു നേരെ കാര്‍ പാഞ്ഞുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
ഫോണിലെ സിം കാര്‍ഡ് മാറ്റാന്‍ ആഗ്രഹിച്ച് ഓഫീസിനു മുന്നിലെത്തിയ യുവതി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് ഓഫീസിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കാലിന് പരിക്കേറ്റു. കാറിന്റെ മുന്‍വശത്തെ ചില്ല് തകരുകയും ഓഫീസിനകത്ത് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാര്‍ ഡ്രൈവറായ യുവതിക്ക് പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News