എം.പി മാര്‍ ഓട് പൊളിച്ച് വന്നവരല്ല, സല്യൂട്ട് ചെയ്താലെന്താ- കെ.മുരളീധരന്‍

കോഴിക്കോട്-എംപിമാര്‍ക്കുള്ള സല്യൂട്ട് വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍.
എം.പിമാര്‍ക്ക് എന്തുകൊണ്ട് സല്യൂട്ട് നല്‍കിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ട് എംപിമാര്‍ക്ക് അവകാശപ്പെട്ടതാണ്. ഓട് പൊളിച്ചു കയറി വന്നവല്ല പാര്‍ലമെന്റ് അംഗങ്ങള്‍. ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും വരെ സല്യൂട്ട് ഉണ്ടല്ലോ എന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂരിലെ ഒല്ലൂരില്‍ സുരേഷ് ഗോപി എസ്.ഐയെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സുരേഷ്‌ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച സജീവമായി. അതിനിടയില്‍
തനിക്ക് സല്യൂട്ട് വേണ്ടെന്ന് ടി.എന്‍.പ്രതാപന്‍ എംപി ഡിജിപിക്ക് കത്ത് നല്‍കുകയും ചെയ്തു. സുരേഷ്‌ഗോപിയെ സല്യൂട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നായിരുന്നു നടനും ഇടതുമുന്നണി  എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ പ്രതികരണം.

 

 

Latest News