ഇന്ത്യയില്‍ കോവിഡ് രോഗമുക്തി വർധിച്ചു, 26,115 പുതിയ കേസുകള്‍, മരണം 252

ന്യൂദല്‍ഹി-  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു.  രോഗമുക്തി നിരക്ക് 97.75 ശതമാനമായി വര്‍ധിച്ചു. 34,469 പേരാണ് രോഗമുക്തി നേടിയത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

ഇതുവരെ 3.35 കോടി പേര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.09 ലക്ഷമായി ചുരുങ്ങി. 252 പേരാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.45 ലക്ഷമാണ്.

രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ മരണ സംഖ്യ ആശങ്കയായി തുടരുകയാണ്. നിലവില്‍ 1.67 ലക്ഷം സജീവ കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി  96.46 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തു. 81.85 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest News