അധ്യാപകനെ ഇരുമ്പുദണ്ഡുമായി ആക്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂദല്‍ഹി-അധ്യാപകനെ ഇരുമ്പുദണ്ഡ് കൊണ്ട് ആക്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ദേശീയ തലസ്ഥാനത്തെ റാന്‍ഹോള പോലീസാണ് 21 കാരനായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.ദല്‍ഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയിലാണ്. ബാപ്രോളയിലെ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ വിക്രാന്ത് സിംഗിന്റെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
മറ്റു അധ്യാപകരോടൊപ്പം ടീച്ചേഴ്‌സ് റൂമില്‍ ഇരിക്കുമ്പോഴാണ് ലളിത് ലാല്‍ എന്ന വിദ്യാര്‍ഥി ഇരുമ്പ് ദണ്ഡുമായി എത്തി അധ്യാപകനെ ആക്രമിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 പ്രകാരം കേസെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Latest News