Sorry, you need to enable JavaScript to visit this website.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ റവന്യൂ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ അന്വേഷണം പ്രഖ്യാപിച്ചു. വിവാദമായ ഭൂമിയിടപാടില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിനാണ് അന്വേഷണ ചുമതല.

ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും. തണ്ടപ്പേരില്‍ ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകള്‍ വരുത്തിയോ എന്നും അന്വേഷിക്കും. ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ ആണ് ഭൂമി ഇടപാട് നടത്തിയത് എന്നുമായിരുന്നു കേസ്. എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.

 

Latest News