Sorry, you need to enable JavaScript to visit this website.

കരുതിക്കൂട്ടി കാറിൽ കൂട്ടിയിടിച്ച ഡ്രൈവർ അറസ്റ്റിൽ

റിയാദ് റിംഗ് റോഡിൽ യുവാവ് തന്റെ കാർ മറ്റൊരു കാറിൽ കരുതിക്കൂട്ടി കൂട്ടിയിടിക്കുന്നു.

റിയാദ് - തലസ്ഥാന നഗരിയിലെ എക്‌സ്പ്രസ്‌വേയിൽ വെച്ച് കരുതിക്കൂട്ടി മറ്റൊരു കാറിൽ ആർത്തിച്ച് കൂട്ടിയിടിച്ച കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. റിയാദ് റിംഗ് റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി ഗതാഗത നിയമങ്ങൾ ലംഘിച്ച് അമിത വേഗത്തിലും വെട്ടിച്ചും മറ്റു വാഹനങ്ങളെ മറികടന്ന യുവാവ് തന്റെ കാർ ഉപയോഗിച്ച് മറ്റൊരു കാറിൽ അതി ശക്തിയിൽ ഒന്നിലധികം തവണ കൂട്ടിയിടിക്കുകയും കാറിനു മുന്നിൽ മാർഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. ഇതിനു ശേഷം യുവാവ് കാറുമായി അമിത വേഗത്തിൽ കടന്നുകളയുകയായിരുന്നു. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് ഡ്രൈവർക്കെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

 

Tags

Latest News