Sorry, you need to enable JavaScript to visit this website.

വർണ വിസ്മയം തീർത്ത് ജിദ്ദയിൽ വ്യോമാഭ്യാസം, സൗദി ദേശീയ ദിനാഘോഷത്തിന് തുടക്കം

സൗദി ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് നടന്ന എയർഷോയിൽ നിന്ന്‌


ജിദ്ദ- സൗദിയുടെ 90 ാമത് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ജിദ്ദയിൽ ഗംഭീര എയർ ഷോ. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് ജിദ്ദയുടെ ആകാശത്തെ വർണാഭമാക്കിയുള്ള എയർഷോക്ക് തുടക്കമായത്. ജിദ്ദ കോർണിഷിൽ എയർ ഷോ ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. സൗദിയുടെ ദേശീയ പതാകയേന്തി ഹെലികോപ്റ്ററുകൾ ആകാശത്ത് വട്ടമിട്ടതോടെയാണ് എയർഷോക്ക് തുടക്കമായത്. കൃത്യം അഞ്ചു മണിയോടെ കോർണിഷിൽ യന്ത്രപ്പക്ഷികൾ വട്ടമിട്ടു. കടലിനോട് അടുപ്പിച്ചും സൂര്യനോടുമ്മ വെച്ചുമായിരുന്നു വിമാനങ്ങൾ പറന്നത്. ഇതേസമയം തന്നെ മൂന്നു കപ്പലുകളും ആഘോഷത്തിൽ പങ്കെടുത്ത് കടലിലൂടെ കുതിച്ചു. 
എയർ ഷോ കാണാൻ കാത്തുനിന്നവരുടെ മനസ്സ് കുളിർപ്പിച്ചാണ് പ്രകടനം മുന്നേറിയത്. ആകാശത്ത് വർണങ്ങൾ വാരിവിതറിയ എയർഷോ ആകാശത്ത് സ്‌നേഹ ചിഹ്നവും വരച്ചു. ലൗ എന്ന് ആകാശത്തോളം ഉയരത്തിൽ വരച്ചുവെച്ചാണ് എയർഷോ അവസാനിച്ചത്. വ്യോമാഭ്യാസം കാണാൻ നൂറു കണക്കിനാളുകളാണ് കോർണിഷിൽ എത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ ദേശീയ പതാകയുമേന്തി ആകാശവിസ്മയം കാണാനെത്തി. 

 

Tags

Latest News