സെപ്തംബര്‍ 24ന് വൈറ്റ് ഹൗസില്‍ മോഡി-ബൈഡന്‍ കൂടിക്കാഴ്ച 

ന്യൂദല്‍ഹി- യുഎസ് സന്ദര്‍ശനത്തിനായി രണ്ടു ദിവസത്തിനകം യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്തംബറില്‍ 24ന് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഈ മാസം 22 മുതല്‍ 27 വരെയാണ് മോഡിയുടെ യുഎസ് സന്ദര്‍ശനം. ന്യൂയോര്‍ക്കിലും വാഷിങ്ടനിലും മോഡി സന്ദര്‍ശനം നടത്തും. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപാന്‍ ചതുര്‍രാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) നേരിട്ടുള്ള ആദ്യ ഉച്ചകോടി സെപ്തംബര്‍ 24ന് വൈറ്റ് ഹൗസില്‍ നടക്കും. ഇവിടെ മോഡി ബൈഡനെ കാണും. 25ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 76ാം ജനറല്‍ അസംബ്ലിയില്‍ മോഡി പ്രസംഗിക്കും. 

സെപ്തംബര്‍ 22ന് വാഷിങ്ടനില്‍ ഇറങ്ങുന്ന മോഡി യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമല ഹാരിസ്, ആപ്പിള്‍ സിഇഓ ടിം കുക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ യുഎസ് കമ്പനി മേധാവിമാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
 

Latest News