Sorry, you need to enable JavaScript to visit this website.

പ്രശ്‌നം വീട്ടില്‍വെച്ച് തന്നെ തീര്‍ക്കാന്‍ ശ്രമിക്കും; നവോദയ നേതാവിന്റെ കുറിപ്പ്

ജിദ്ദ- പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗ വിഷയത്തില്‍ ഇടതു മുന്നണി സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച നിലപാട് വിവാദമായിരിക്കെ ജിദ്ദയിലെ നവോദയ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റും ചര്‍ച്ചയായി.
സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ നടത്താറുള്ള അഫ്‌സല്‍ പാണക്കാടിന്റെ കുറിപ്പാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
ന്യായീകരണ തൊഴിലാളിയെന്ന് ആക്ഷേപിച്ചുകൊണ്ട് ധാരാളം കമന്റുകളും.

അഫ്‌സലിന്റെ കുറിപ്പ്

എന്റെ വീട്ടില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആ പ്രശ്‌നം വീട്ടില്‍ വച്ച് തന്നെ തീര്‍ക്കാനും ഒതുക്കാനും ഞാന്‍ ശ്രമിക്കും, അല്ലാതെ അങ്ങാടിയിലേക്ക് ഇറങ്ങി നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് എന്റെ വീടിനു നേരെ തിരിയില്ല. നേരെമറിച്ച് എന്റെ വീട്ടില്‍ ഒരു നല്ല കാര്യമുണ്ടായാല്‍ അത് ഞാന്‍ നാട്ടില്‍ എനിക്ക് പറയാന്‍ പറ്റുന്നവരോടത്രയും അഹങ്കാരത്തോടും ആത്മാഭിമാനത്തോടും കൂടി പറഞ്ഞു നടക്കും. കാരണം ഞാനും കൂടി ഉള്‍പെടുന്നതാണല്ലോ എന്റെ വീട്. എന്റെ വീടിനേയോ വീട്ടുകാരെയോ പൊതുമധ്യത്തില്‍ കുറ്റം പറഞ്ഞും തള്ളിപ്പറഞ്ഞും കിട്ടുന്ന ഒരു സ്വീകാര്യതയും ഒരു ആനുകൂല്യവും എനിക്ക് ആവശ്യമില്ല.
ഇത്രയും വായിച്ച് നിങ്ങളാ വീടിനെ 'സി പി ഐ എം' എന്ന് വിളിക്കുകയാണ് എങ്കില്‍ അതില്‍ ഞാന്‍ അഭിമാനിക്കും ...

 

Latest News