Sorry, you need to enable JavaScript to visit this website.

കോവിഡ്, സൗദിയിൽ ഒരിടത്തും 15-ലേറെ രോഗികളില്ല

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഒരിടത്തും 15-ലേറെ രോഗികളില്ല. മക്ക 15, റിയാദ് 13, കിഴക്കൻ പ്രവിശ്യ 7, മദീന 5, അൽ ഖസീം 5, നജ്‌റാൻ 5, അസീർ 3, ജിസാൻ 3, ഹായിൽ 3, തബൂക്ക് 1, അൽ ജൗഫ് 1, അൽ ബാഹ 1, ഉത്തര അതിർത്തി 1 എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണം. 2343 പേർ ചികിത്സയിലുള്ളതിൽ 339 പേരുടെ നില ഗുരുതരമാണ്. ആറു രോഗികളാണ് മരിച്ചത്.
 

Latest News