ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് പണം ചോദിച്ചു, ബൈക്ക് യാത്രക്കാരനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം- ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്വദേശി ബിനോയിയാണ് പിടിയിലായത്. വധശ്രമത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിം എന്നയാളാണ് ആക്രമണത്തിനിരയായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ട യുവാവ് പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് അടിയേറ്റത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വേഷം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്ന് വ്യക്തമായത്.

 

ഹിജാമ ചെയ്താല്‍ കോവിഡ് വാക്‌സിന്‍ ശരീരത്തില്‍നിന്ന് പോകുമോ?

 

Latest News