Sorry, you need to enable JavaScript to visit this website.

ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് ആശ്വാസമായി ഗ്ലെൻമാർക്ക്

ഗുരുതരമല്ലാത്ത കോവിഡ്19 രോഗികൾക്ക് അടിയന്തര ഉപയോഗത്തിന് ഗ്ലെൻമാർക്കിന്റെ പുതിയ ഉൽപന്നത്തിന് അനുമതി. ആയിരത്തിലേറെ കോവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണ ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിലാണ് ഗ്ലെൻമാർക്കിന്റെ, ഫാവിപിരാവിർ (ഫാബിഫഌ) ചികിത്സാനുമതി ലഭിച്ചത്. ഔഷധത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിജയകരമാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന് 2020 ജൂലൈ മാസത്തിൽ ആരംഭിച്ച സർവേയും ഗവേഷണവും ഗ്ലെൻമാർക്ക് വിജയകരമായി പര്യവസാനിപ്പിച്ചു.
1083 രോഗികളാണ് പഠനത്തിന് വിധേയരായത്. ഫാവിപിരാവിറിന് പാർശ്വഫലങ്ങളോ പുതിയ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഗ്ലെൻമാർക്കിന്റെ പോസ്റ്റ് മാർക്കറ്റിങ് സർവെയ്‌ലൻസ് (പിഎംഎസ്) സ്റ്റഡി, ഇന്ത്യയിൽ നടന്നിട്ടുള്ള ഇത്തരം പഠനങ്ങളിൽ ഏറ്റവും വലുതാണ്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ 13 വിഭാഗങ്ങൾ പഠനത്തിൽ പങ്കെടുത്തു.
തങ്ങൾ നടത്തിയ പഠനം ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയാണെന്ന് ഗ്ലെൻമാർക്ക് ഇന്ത്യാ ഫോർമുലേഷൻസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അലോക് മാലിക് പറഞ്ഞു. 
2020 ജൂലൈ 19 നാണ് ഗ്ലെൻമാർക്കിന് നിയന്ത്രിത അടിയന്തര ചികിത്സയ്ക്കുള്ള ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററുടെ അനുമതി ലഭിച്ചത്. 
വിപണിയിലെത്തുന്നതിനു മുമ്പു ഫാവിപിരാവിറിന്റെ സുരക്ഷയും ഫലപ്രാപ്തിയും വീണ്ടും വിലയിരുത്തും. 40 വയസ്സുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. 40 ശതമാനം പേർ സ്ത്രീകളാണ്. 60 ശതമാനം പുരുഷന്മാരും. 11 ശതമാനം പേർക്കും ഹൈപ്പർടെൻഷൻ ഉണ്ടായിരുന്നു. എട്ടു ശതമാനം പേർ പ്രമേഹ ബാധിതരും. എല്ലാ രോഗികളിലും പനി പ്രകടമായിരുന്നു. 81 ശതമാനം പേർക്ക് ചുമയുണ്ടായിരുന്നു. 46.2 ശതമാനം ക്ഷീണിതരായിരുന്നു. 41 ശതമാനം പേർക്ക് രുചിയും നഷ്ടമായിരുന്നു.  50 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗവേഷണാധിഷ്ഠിത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്.
 

Latest News