Sorry, you need to enable JavaScript to visit this website.

ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്‌സ് എൻസിഡി കടപ്പത്രം പുറത്തിറക്കി

ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്‌സ് ആയിരം രൂപ വീതം മുഖവിലയുള്ള ഘട്ടംഘട്ടമായ സുരക്ഷിത എൻസിഡി കടപ്പത്രം പുറത്തിറക്കി. പ്രാഥമിക ഘട്ടത്തിൽ 100 കോടി വരെയുള്ള കടപ്പത്രമാണ് ഇറക്കുന്നത്. ഇതിലൂടെ 400 കോടി മുതൽ 500 കോടി രൂപ വരെ സമാഹരിക്കും.  
ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടർന്നുള്ള വായ്പകൾക്കും സാമ്പത്തിക സഹായങ്ങൾക്കും കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും ഉപയോഗിക്കുമെന്ന് ജെഎം ഫിനാൻഷ്യൽ പത്രക്കുറിപ്പിൽ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബർ 23 നു തുടങ്ങുകയും 2021 ഒക്ടോബർ 14 നു അവസാനിക്കുകയും ചെയ്യും. 
കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതൽ 100 മാസം വരെ ആണ്.  
 ഈ പബ്ലിക് ഇഷ്യൂ വായ്പകളുടെ വൈവിധ്യവൽക്കരണത്തിനും  നിക്ഷേപത്തിനും സഹായകമാവും. ശക്തമായ ബാലൻസ് ഷീറ്റും നല്ല മൂല്യമുള്ളതും വൈവിധ്യവൽക്കൃതവുമായ ബിസിനസും ഇടപാടുകാരെ കേന്ദ്രീകരിച്ചുള്ള സമീപനവും ഞങ്ങളുടെ പങ്കാളികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ പര്യാപ്തമാണെന്ന് മാനേജിംഗ് ഡയറക്ടർ വിശാൽ കമ്പാനി പ്രസ്താവനയിൽ പറഞ്ഞു.
 

Latest News