കരുവന്നൂര്‍ ബാങ്ക്; കാണാതായ മുന്‍ സി പി എം പ്രവര്‍ത്തകന്‍ വീട്ടില്‍ തിരിച്ചെത്തി

തൃശൂര്‍-കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടില്‍ എത്തിയത്. യാത്ര പോയതാണെന്ന് സുജേഷ് പറയുന്നത്. തൃശൂര്‍ മാടായിക്കോണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. സുജേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായതിന് കേസടുത്തതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ തെളിവുകള്‍ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്.
 

Latest News