Sorry, you need to enable JavaScript to visit this website.

ദേശീയ ദിനാഘോഷ നിറവിൽ സൗദി; ഓഫറുകൾ പ്രഖ്യാപിച്ച് കമ്പനികളും 

തുറൈഫ്- ദേശീയ ദിനാഘോഷത്തിനൊരുങ്ങി സൗദി അറേബ്യ. രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനം പ്രമാണിച്ച് വൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ കമ്പനികളും സ്ഥാപനങ്ങളും. സെപ്റ്റംബർ 23 ന് വ്യാഴാഴ്ചയാണ് സൗദി ദേശീയ ദിനം. റിയാദ്, ദമാം, ജിദ്ദ അടക്കമുള്ള സൗദിയിലെ പ്രമുഖ നഗരങ്ങളെല്ലാം ദേശീയ ദിനാഘോഷ നിറവിലാണ്. മിക്ക കമ്പനികളും സ്ഥാപനങ്ങളും വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓഫർ കാലമാണ് പരസ്യം ചെയ്തിരിക്കുന്നത്. തുറൈഫിലെ വിവിധ കച്ചവട, കച്ചവടേതര സ്ഥാപനങ്ങളും ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ച് ആശുപത്രികൾ, ജിം സെന്ററുകൾ, ഹോം അപ്ലയൻസസ്, ടെക്സ്റ്റയിൽസ്, ഗിഫ്റ്റ് ഷോപ്പുകൾ തുടങ്ങിയ അനേകം സ്ഥാപനങ്ങൾ ഉണ്ട്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓഫർ കാലമാണ് പരസ്യം ചെയ്തിരിക്കുന്നത്. തുറൈഫിലെ എം.ഇ.സി ആശുപത്രി മുഴുവൻ ടെസ്റ്റുകൾക്കും വൻ ഇളവുകളാണ് പ്രഖ്യാപിച്ചത്. 680 റിയാൽ വരുന്ന ഏഴ് ഇനം ടെസ്റ്റുകൾ 291 റിയാലിനും 940 റിയാൽ വരുന്ന 9 ടെസ്റ്റുകൾ 391 റിയാലിനും 490 റിയാൽ വരുന്ന ടെസ്റ്റുകൾ 391 റിയാലും 320 റിയാൽ വരുന്ന ടെസ്റ്റുകൾ 91 റിയാലിനും 1380 റിയാൽ വരുന്ന 12 ടെസ്റ്റുകൾ 591 റിയാലിനും ലഭ്യമാകുന്നതാണ്. ലോർഡ് ജിം സെന്റർ ഒരു മാസത്തേക്ക് 250 റിയാൽ ഉള്ളത് 91 റിയാലും രണ്ട് മാസത്തേക്ക് 181 റിയാലും മൂന്ന് മാസത്തേക്ക് 361 റിയാൽ എന്നിങ്ങനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് പോലെ ഫ്രിഡ്ജിനും എ.സിക്കും വീട്ടുസാമഗ്രികൾക്കും വലിയ ഇളവുകളാണ് പരസ്യം ചെയ്തിട്ടുള്ളത്. സൗദി ദേശീയ ദിനം എല്ലാ സ്വദേശികൾക്കും വിദേശികൾക്കും അക്ഷരാർഥത്തിൽ ആഘോഷമായി മാറുകയാണ്. ജനങ്ങൾ ഒറ്റക്കായും സ്ഥാപനങ്ങളുടെ നേതൃത്വത്തിലും രാജ്യത്തെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും പ്രകീർത്തിച്ചും ആശംസകൾ അറിയിച്ചും ബോർഡുകൾ സ്ഥാപിക്കുകയാണ്. നഗരസഭ പ്രത്യേക ബോർഡുകളും വർണ ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.

Tags

Latest News