ഭിന്നശേഷിക്കാർക്ക് ത്വവാഫ്  നിർവഹിക്കാൻ പുതിയ ട്രാക്ക്

മതാഫിൽ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ച സ്‌പെഷ്യൽ ട്രാക്ക്. 

മക്ക- ഭിന്നശേഷിക്കാരായ ഉംറ തീർഥാടകർക്ക് ത്വവാഫ് കർമം സുഗമമായി നിർവഹിക്കുന്നതിനായി കിംഗ് അബ്ദുല്ല എക്‌സ്പാൻഷന്റെ ഭാഗത്ത് പ്രത്യേകം ട്രാക്ക് സജ്ജമാക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഗ്രൗണ്ട് ഫ്‌ളോറിനും കഅ്ബയോട് ചേർന്ന മതാഫ് കെട്ടിടത്തിനുമിടയിൽ കിംഗ് അബ്ദുല്ല എക്‌സ്പാൻഷനോട് ചേർന്ന് ചെരിഞ്ഞ സ്ഥലമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. കിംഗ് അബ്ദുല്ല വികസന പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന വകുപ്പ് വിവിധ വിഭാഗങ്ങളുമായി ചേർന്നാണ് ട്രാക്ക് നിർമാണം പൂർത്തിയാക്കിയത്. വിശുദ്ധ കർമം നിർവഹിക്കാൻ ഹറമിലെത്തുന്ന വിശ്വാസികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ഹറം കാര്യവകുപ്പിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ എൻജിനീയറിംഗ് സ്റ്റഡീസ് ആന്റ് റിസർച്ച് ഏജൻസിയുടെ നേതൃത്വത്തിൽ തുടർച്ചയായി പഠനം നടത്തിവരികയാണ്.

Latest News