Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കലാലയ മുറ്റത്തേക്ക് വിദ്യാർഥികൾ.

ദമാം- കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ ദമാം ഇന്ത്യൻ സ്‌കൂൾ ആഹ്ലാദാരവത്തോടെ തുറന്നു. പ്ലസ് വൺ , പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ ഞായറാഴ്ച ക്ലാസ്സുകളിലെത്തി. ഒൻപതു, പത്തു ക്ലാസ്സുകളിലെ കുട്ടികൾ തിങ്കളാഴ്ച മുതൽ ക്ലാസ്സുകളിൽ എത്തി തുടങ്ങും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇരുപതു കുട്ടികളെ മാത്രം ക്രമപ്പെടുതിയാണ് ക്ലാസ്സുകളിൽ ഇരുത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും നേരിൽ കണ്ടതോടെ ആഹ്ലാദവും അതിലേറെ സന്തോഷവും അണപൊട്ടി ഒഴുകി. നിലവിൽ കോവിഡ് പൂർണമായും വിട്ടകലാത്തത് കൊണ്ട് നിരവധി വിദ്യാർഥികളിൽ ഇപ്പോഴും ആകുലത നിലനിൽക്കുന്നതായും ഓൺലൈൻ ക്ലാസ്സുകൾ തന്നെ സ്വീകരിക്കുന്നതിനും വിദ്യാർഥികൾ മുതിരുന്നുണ്ട്.
 
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും കർശനമായ നിരീക്ഷണത്തിലാണ് ക്ലാസുകൾ പുനരാരംഭിച്ചതെങ്കിലും മുൻകാലങ്ങളിലെ പോലെ കലാലയന്തരീക്ഷത്തിൽ നില നിൽക്കുന്ന സർഗ്ഗാത്മകമായ ഒത്തു ചേരലിനോ കളിയും കൂട്ട് കൂടലിനോ അവസരം നൽകുന്നില്ല. കഴിഞ്ഞ ഓൺലൈൻ പഠന കാലത്ത് ചടങ്ങ് നിർവ്വഹിക്കുന്നതിനപ്പുറം വിദ്യാർത്ഥികൾക്കൊപ്പം നേരിട്ട് ഇടപെടലുകൾ നടത്തി അവരുടെ വ്യക്തിത്വ വികസനവും അതിലൂടെ ക്രിയാത്മകമായ ബുദ്ധി വൈഭവ ശേഷി വർധിപ്പിക്കുന്നതിനോ സാധിചിരുന്നില്ലെന്നും വിദ്യാർത്ഥികളുമായി ആത്മ ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിച്ചിരുന്നിലിലെന്നും അധ്യാപകർ പറയുന്നു. ഇന്ത്യൻ സ്‌കൂളിലെ ക്ലാസുകൾ അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ മഹാമാരിയെ തടയാനുള്ള ശക്തമായ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ടു കൊണ്ട് പോകുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ഗതാഗത സംവിധാനം രക്ഷിതാക്കൾ തന്നെ നേരിട്ട് നടത്തുന്നതായും നേരിട്ടുള്ള പഠന സംവിധാനത്തിൽ രക്ഷിതാക്കളും വിദ്യാര്തികളും അധ്യാപകരും നിലവിലെ സാഹചര്യം മനസ്സിലാക്കി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.


 

Latest News