കൊച്ചു വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം- തുടര്‍ച്ചയായി ക്ലാസ് ആണെന്നും എല്ലാ ദിവസവുമുള്ള ഈ പഠനം തനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞ് കരയുന്ന കൊച്ചുകുട്ടിയെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ഓണ്‍ലൈന്‍ ക്ലാസ്സിലെ പഠന ഭാരത്താല്‍ 'ഇനി എനിക്ക് പറ്റൂല്ല അമ്മ ഒരിക്കലും പറ്റൂല്ല' എന്ന് പറഞ്ഞു വിതുമ്പുന്ന കൊച്ചു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് വി.ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകും കേട്ടോ സങ്കടപ്പെടണ്ട കുഞ്ഞോമനെ എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുട്ടിയെ ആശ്വസിപ്പിച്ചു. സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.

 

 

 

Latest News