Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പത്ത് ദിവസം ഓടാം, നടക്കാം; മെഡലും സമ്മാനങ്ങളും നേടാം

ജിദ്ദ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫാഫ് മാരത്തണ്‍ നാളെ (സെപ്റ്റംബര്‍ 20) ആരംഭിക്കുന്നു. സൗദി ദേശീയ ദിനത്തിലേക്ക് ഒരുമിച്ച് എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.എ അഞ്ചാം തവണയാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാവുന്ന മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
പത്ത് ദിവസത്തെ നടത്തവും ഒട്ടവുമാണ് പരിപാടി. ആര്‍ക്കും എവിടെ വെച്ചും എപ്പോഴും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് ഓരോ ദിവസവും ആക്ടിവിറ്റി അയച്ചു കൊടുക്കണമെന്നേയുള്ളൂ.
പ്രായപൂര്‍ത്തിയായവര്‍ക്ക് 21.1 കി.21.1 കി.മീററ്ററും കുട്ടികള്‍ക്ക് 10 കി.മീറ്ററുമാണ് ലക്ഷ്യം.
ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
നിങ്ങളുടെ ഫിറ്റ്‌ന്‌സ് ആപ്പോ മൊബൈല്‍ ഡിവൈസോ ഉപയോഗിച്ച് ഓരോ ദിവസവും ആക്ടിവിറ്റി റെക്കോര്‍ഡ് ചെയ്യണം. നടന്ന ദൂരവും സമയവും രേഖപ്പെടുത്തിയിരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്കില്‍ അയക്കണം.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റും ലക്ഷ്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലും ലഭിക്കും. പൂര്‍ത്തീകരിക്കുന്നവര്‍ക്ക് റാഫളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.

 

Tags

Latest News