മുസ്ലിം നേതാക്കളുടെ പക്വമായ നിലപാടിനെ കോണ്‍ഗ്രസ് നേതാക്കള്‍ അഭിനന്ദിച്ചു-കാന്തപുരം

കോഴിക്കോട്- കെ പി സി സി പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ  കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും  മര്‍കസിലെത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തി. സാമുദായിക  സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിന് മത സാമൂഹിക രാഷ്ട്രീയ  രംഗത്തെ നേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്നും  വര്‍ഗ്ഗീയതക്കും സാമൂഹിക ധ്രുവീകരണത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമാണ് കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്ന് കാന്തപുരം പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/09/19/kanthapruam2.jpg
മുസ്ലിം മത നേതാക്കളുടെ പക്വവും സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുന്നതുമായ  നിലപാടുകളെ  ഇരുവരും  അഭിനന്ദിച്ചു. വര്‍ഗീയതക്കെതിരെ വെള്ളം ചേര്‍ക്കാത്തതും ചേരിതിരിയാത്തതുമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ശക്തമായി നിലകൊള്ളുമെന്നും അവര്‍ പറഞ്ഞതായും കാന്തപുരം വെളിപ്പെടുത്തി.   സാമൂഹിക നന്മയും നാടിന്റെ പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News