തിരുവോണം ബംപര്‍ ഭാഗ്യക്കുറി: 12 കോടി രൂപ കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത  ടിഇ 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോര്‍ഖീ ഭവനില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍  നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ജേതാക്കള്‍ക്ക് ലഭിക്കുന്ന തുക ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനായി പരിശീലനം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൂജാ ബംപര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിന് നല്‍കി മന്ത്രി ബാലഗോപാല്‍ നിര്‍വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നൗഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Latest News