Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ അച്ഛനെ പറഞ്ഞു; രണ്ട് നേതാക്കള്‍ക്കെതിരെ കേസ്

പിലിഭിറ്റ്- ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ പിതാവിനെ ആക്ഷേപിച്ചുവെന്നാരോപിച്ച് സമാജ്‌വാദി പാർട്ടിയുടെ രണ്ട് നേതാക്കൾക്കെതിരെ കേസ്. സമാജ്‌വാദി പാർട്ടി എം.എൽ.സി രാജ്​പാൽ കശ്യപ്, പിലിഭിറ്റ് ജില്ലാ യൂനിറ്റ് പ്രസിഡൻറ്​ യൂസഫ് കദ്രി എന്നിവർക്കെതിരായാണ്​ കേസ്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹാദേവി​െൻറ പരാതിയിൽ സുൻഗാരി കോട്‌വാലി പോലീസാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

സമാജ് വാദി പാർട്ടിയുടെ  പിന്നോക്ക വിഭാഗ സെല്‍ പ്രസിഡൻറ്​ കൂടിയാണ്​ കശ്യപ്​. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്​ ​ജില്ലാ പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു.

സമാജ്‌വാദി പാർട്ടിക്കെതിരെ ഈയിടെ  നടത്തിയ വിമർശനത്തിൽ 'അബ്ബ ജാൻ' എന്ന് പറയുന്ന ആളുകൾ എല്ലാ റേഷനും സ്വന്തമാക്കുകയായിരുന്നുവെന്ന് ​ യോഗി ആദിത്യനാഥ്​ പറഞ്ഞിരുന്നു.

ബുധനാഴ്​ച പിലിഭിത്തിൽ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തിൽ ഇതിനെതിരേ സംസാരിക്കുമ്പോള്‍  കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിയെ താൻ ഭയപ്പെടുന്നില്ലെന്നും ത​തന്‍റെ പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്​താവന നടത്തിയാൽ താൻ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസ്​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​.

Latest News