കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു; തടവുകാര്‍ ഫോണുകള്‍ കുഴിച്ചിട്ടതായും സൂചന

കണ്ണൂര്‍- സെന്‍ട്രല്‍ ജയിലില്‍ ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്തില്‍   ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്്  മൊബൈല്‍ ഫോണും മൂന്ന് പവര്‍ ബാങ്കും അഞ്ച് ചാര്‍ജറുകളും പിടിച്ചു. മൊബൈലുകളില്‍ സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഉളി, കമ്പിക്കഷ്ണങ്ങള്‍, മൂന്ന് കത്തി, പാത്രങ്ങള്‍, ബാറ്ററി സെല്ലുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധന നടക്കുമെന്ന സംശയത്തില്‍ തടവുകാരില്‍ പലരും മൊബൈല്‍ ഫോണുകള്‍ കൃഷി സ്ഥലത്തും മറ്റുമായി കുഴിച്ചിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള പരിശോധന തുടരും.
ടി.പി ചന്ദ്രശേഖരന്‍ വധകേസ് പ്രതി കൊടി സുനിയുടേതടക്കം ആയിരത്തിലധികം ഫോണ്‍ വിളികള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ പിടിച്ചത്.

 

Latest News