ബൈക്ക് സ്‌ഫോടനം ഭീകരാക്രമണം; ഒരാള്‍ അറസ്റ്റില്‍, ടിഫിന്‍ ബോംബ് കണ്ടെടുത്തു

ജലാലാബാദ്- പഞ്ചാബിലെ ജലാലാബാദില്‍ ശനിയാഴ്ച നടന്ന മോട്ടോര്‍സൈക്കിള്‍ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് പഞ്ചാബ് പോലീസ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്ന് മൂന്ന് കി.മീ മാത്രം അകലത്തിലുള്ള ധര്‍മുപര ഗ്രാമത്തിലെ പ്രവീണ്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി ഗ്രാമത്തിലെ പാടത്ത് ഒളിപ്പിച്ചിരുന്ന ഒരു ടിഫിന്‍ ബോംബ് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പ്രദേശത്തെ ഒരു കര്‍ഷകനാണ് പോലീസിനു വിവരം നല്‍കിയത്.
ജലാലാബാദ് സബ് ഡിവിഷനു കീഴില്‍വരുന്ന നാനാക് പുരയില്‍നിന്നാണ് ടിഫിന്‍ ബോംബും മറ്റു ചില വസ്തുക്കളും കണ്ടെടുത്തത്. ദേശീയ അന്വഷണ ഏജന്‍സിയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും പ്രദേശത്ത് തെരച്ചില്‍ നടത്തി.

 

Latest News