കണ്ണൂര്‍- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ആലക്കോട് മൂരിക്കടവിലെ കിഴക്കെ വീട്ടില്‍ അനീഷ് (28), ഇയാളുടെ പിതാവ് ശശിധരന്‍ (54), ഉദയഗിരി തൊമരക്കാട്ടിലെ പനംകുഴിയില്‍ ശ്യാംലാല്‍ (27) എന്നിവരെയാണ് ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട 11 കാരിയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പ്രതികളെ സി.ഐ എം.പി.വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.