ഹരിത നേതാക്കളുടെ പരാതി: വനിതാ കമ്മീഷന്‍ സിറ്റിംഗ് നീട്ടി

കോഴിക്കോട്- സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി അപമാനിച്ചെന്നാരോപിച്ച് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഹരിത നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുന്നത് വനിതാ കമ്മിഷന്‍ നീട്ടി. കോഴിക്കോട് ജില്ലയിലെ സിറ്റിംഗ്, നിപ്പ വൈറസ് ഭീതി കാരണം ഓണ്‍ലൈനാക്കിയതോടെയാണ് മൊഴിയെടുപ്പ് അടുത്ത സിറ്റിംഗിലേക്ക് മാറ്റിയത്.

ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓഗസ്റ്റ് ആദ്യവാരമാണ് ഹരിത വനിതാ കമ്മിഷനെ സമീപിച്ചത്. ജില്ലാ സിറ്റിംഗില്‍ മൊഴിയെടുക്കുമെന്നായിരുന്നു കമ്മീഷനില്‍നിന്നു ലഭിച്ച മറുപടി. മലപ്പുറത്തെ സിറ്റിംഗിലേക്ക് വിളിച്ചെങ്കിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി കോഴിക്കോട് ഓണ്‍ലൈനായി സിറ്റിംഗ് നടക്കുന്നുണ്ടെങ്കിലും ഹരിത നേതാക്കളെ വിളിച്ചിട്ടില്ല.

 

Latest News