Sorry, you need to enable JavaScript to visit this website.

മാലിന്യം വലിച്ചെറിയരുത്, കത്തിക്കരുത്; 10 വര്‍ഷം വരെ തടവ് ലഭിക്കാം

റിയാദ്- പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ രീതിയില്‍ മാലിന്യങ്ങള്‍ സംഭരിക്കല്‍, സംസ്കരിക്കല്‍, കത്തിക്കല്‍, വെള്ളത്തില്‍ മുക്കല്‍, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കല്‍ എന്നിവ ചെയ്യുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും പുതിയ മാലിന്യ നിര്‍മാര്‍ജന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന്റെയും അവര്‍ക്കെതിരെ പ്രത്യേക കോടതിക്കു മുന്നില്‍ കേസ് നല്‍കുന്നതിന്റെയും ചുമതല പബ്ലിക് പ്രോസിക്യൂഷനാണ്.
കുപ്പത്തൊട്ടികളിലും അവക്കു സമീപവും ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടെയും മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളുടെയും ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതും കത്തിക്കുന്നതും വെള്ളത്തില്‍ മുക്കുന്നതും ഉപേക്ഷിക്കുന്നതും നിയമം വിലക്കുന്നു.

 

Latest News