കോട്ടയം - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച 19-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലമ്പലം വെയിലൂര്‍ എസ്.സഞ്ജയിനെയാണ് പോലീസ് പിടികൂടിയത്്. സംഭവത്തിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ പോലീസ് അന്വേഷിച്ചുവരികയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കിയ സമയത്ത് ചിങ്ങവനത്തെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുടെ കൈയിലെ സ്വര്‍ണചെയിന്‍ കാണാതായതോടെ വീട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും ക്ലോസറ്റില്‍ നഷ്ടപ്പെട്ടുവെന്നാണ് രക്ഷിതാക്കളോട് പറഞ്ഞത്.
സംശയംതോന്നിയ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍#ോ രാത്രി തിരുവനന്തപുരത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.