Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ട്രാഫിക് പിഴകളില്‍ ഇളവ്; വിശദീകരണവുമായി അധികൃതര്‍

റിയാദ് - ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍ 75 ശതമാനം തോതില്‍ കുറക്കാന്‍ തീരുമാനിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കിംവദന്തിയാണെന്ന് സ്ഥിരീകരണം. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒരു മാസക്കാലത്തേക്ക് 75 ശതമാനം തോതില്‍ കുറച്ചെന്ന നിലയില്‍ പ്രചരിക്കുന്ന സന്ദേശം ശരിയല്ലെന്നും ഈ സന്ദേശം എല്ലാ വര്‍ഷവും ആവര്‍ത്തിക്കാറുണ്ടെന്നും ഇത് പലതവണ സൗദി ട്രാഫിക് ഡയറകടറേറ്റ് നിഷേധിച്ചതാണെന്നും 'നോ റൂമേഴ്‌സ് അതോറിറ്റി' വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 75 ശതമാനം തോതില്‍ ഒരു മാസത്തേക്ക് കുറക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റ് തീരുമാനിച്ചു എന്ന് അറിയിക്കുന്ന വ്യാജ സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹറം 20 മുതല്‍ സ്വഫര്‍ 20 വരെയുള്ള ഒരു മാസക്കാലമാണ് സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ ചുമത്തുന്ന പിഴകള്‍ 75 ശതമാനം തോതില്‍ കുറക്കാന്‍ തീരുമാനിച്ചതെന്ന് വ്യാജ സന്ദേശം പറയുന്നു.

 

Latest News