സി.പി.എം കുറിപ്പ് ഏറ്റുപിടിച്ച് കെ.സുരേന്ദ്രന്‍; ലൗ ജിഹാദ് സമ്മതിക്കണം

കാസര്‍കോട്- ലൗ ജിഹാദ് പ്രശ്‌നത്തില്‍ സി.പി.എം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പെണ്‍കുട്ടികളെ വശത്താക്കാന്‍ ഒരുസംഘമുണ്ടെന്ന് പാര്‍ട്ടി കുറിപ്പിറക്കിയിരിക്കെ, ഇതുതന്നെയാണ് ലൗ ജിഹാദെന്ന് സി.പി.എം സമ്മതിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സി.പി.എമ്മിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നതു ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്കു ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

 

Latest News