വിദേശകാര്യ സെക്രട്ടറിയായി വിജയ് ഗോഖലെ ചുമതലയേറ്റു

ന്യൂദല്‍ഹി- വിദേശ കാര്യ സെക്രട്ടറിയായി വിജയ് ഗോഖലെ ചുമതലയേറ്റു. 1981 ഐ.എഫ്.എസ് ഓഫീസറായ ഇദ്ദേഹം നേരത്തെ മന്ത്രാലയത്തില്‍ ഇക്കണോമിക് റിലേഷന്‍സ് സെക്രട്ടറിയായിരുന്നു. ഹോങ്കോങ്, ഹനോയ്, ബീജിംഗ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നയതന്ത്ര ചുമതല വഹിച്ചിട്ടുള്ള വിജയ് ഗോഖലെ ഫിനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറിയായും ചൈന, ഈസ്റ്റ് ഏഷ്യ ജോയിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2010 മുതല്‍ 2013 വരെ മലേഷ്യയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. രണ്ടു വര്‍ഷത്തേക്കാണ് വിദേശകാര്യ സെക്രട്ടറിയായി നിയമനം.
സര്‍ക്കാര്‍ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയ എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസമാണ് വിരമിച്ചത്.
 

Latest News