Sorry, you need to enable JavaScript to visit this website.

ഇ.ഡി വിളിച്ചത് നന്നായി, എല്ലാം ബോധ്യപ്പെടുത്തി-കുഞ്ഞാലിക്കുട്ടി

കൊച്ചി- ഇ.ഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും അതിൽ സന്തോഷമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി. എറണാകുളത്തെ ഇ ഡി ഓഫീസിൽ നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.  ഇങ്ങനെയൊരു അവസരം കിട്ടിയത് നന്നായി. കാരണം മഹത്തായ ഒരു പത്രത്തെക്കുറിച്ച് ഇല്ലാത്ത  പല കാര്യങ്ങളും പലരും എഴുതിക്കൊടുത്തിട്ടുണ്ട്. ഒരു കുഴപ്പവും ആ പത്രത്തിനില്ല. അതൊക്കെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഇ ഡിയുടെ കാര്യം അവരാണ് പറയേണ്ടത്. സാക്ഷി എന്ന നിലക്ക് ഒരു സ്റ്റേറ്റ്‌മെന്റ് എടുക്കുക മാത്രമാണ് ചെയ്തത്. ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്തു. വീണ്ടും വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി വ്യക്തമായ മറുപടി നൽകിയില്ല. 
നാളെ മുഈൻ അലി തങ്ങളെ ചോദ്യം ചെയ്യലിനായി ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. 
അതേസമയം, കേസിൽ ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെയും ഇ ഡി ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ അദ്ദേഹം കൈമാറി. പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി.
 

Latest News