റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടിത്തുടങ്ങി. ഖത്തീഫിലെ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ആശുപത്രിയോടനുബന്ധിച്ചുള്ള വാക്‌സിനേഷന്‍ കേന്ദ്രം അടക്കം ഏതാനും വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവ
സാനിപ്പിച്ചെന്ന് കിഴക്കന്‍ പ്രവിശ്യ ഹെല്‍ത്ത് ക്ലസ്റ്റര്‍ അംഗം ഹുദാ അല്‍മുഹൈനി അല്‍അറബിയ ചാനലിനോട് അറിയിച്ചു.قبل إغلاقه بدقائق.. #نشرة_الرابعة تتواجد في مركز اللقاحات التابع لمستشفى الأمير محمد بن فهد بـ #القطيف @Salem_Alrajh pic.twitter.com/T58W5dZNAi
— العربية السعودية (@AlArabiya_KSA) September 16, 2021
രാജ്യത്തെ പകുതിയിലധികം ജനങ്ങള്‍ ഇമ്യൂണ്‍ ആയിട്ടുണ്ട്. അവശേഷിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.