Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍; തവക്കല്‍നാ അറിയിപ്പ് ശ്രദ്ധിക്കുക

റിയാദ്- കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഡോസിന് വേണ്ടി തിയ്യതി ബുക്ക് ചെയ്താല്‍ പിന്നീട് റദ്ദാക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നും തവക്കല്‍നാ അധികൃതര്‍ അറിയിച്ചു. ബുക്ക് ചെയ്തവര്‍ നിര്‍ബന്ധമായും കൃത്യസമയത്ത് ഹാജരാകണം. ഒന്നാം ഡോസിന് ബുക്ക് ചെയ്തവര്‍ക്ക് കാരണം വ്യക്തമാക്കിയാല്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്യാം. പക്ഷേ അത് രണ്ടാം ഡോസിന്റെ കാര്യത്തില്‍ നടക്കില്ല.
ഒന്നാം ഡോസെടുത്ത് 14 ദിവസത്തിന് ശേഷം  നേരത്തെ കോവിഡ് ബാധിക്കാത്തവര്‍ക്ക് ഫസ്റ്റ് ഡോസ് ബൈ ഇമ്യൂണ്‍ എന്ന സ്റ്റാറ്റസ് കടുംപച്ചയില്‍ പ്രകടമാകും. ഈ സ്റ്റാറ്റസ് 180 ദിവസം തുടരും. ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായതിന് ശേഷം ഒരു ഡോസ് വാക്‌സിനെടുത്താല്‍ ഇമ്യൂണ്‍ ബൈ റിക്കവറി എന്നായിരിക്കും ഉണ്ടാവുക. എന്നാല്‍ രണ്ടു ഡോസ് എടുത്തവര്‍ ഇമ്യൂണ്‍ ആയിരിക്കും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

തവക്കല്‍നാ ആപ് ആരോഗ്യവിവരം, പെര്‍മിറ്റുകള്‍ എന്നിവയോടൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അയച്ചാല്‍ തവക്കല്‍നായില്‍ പ്രകടമാകും. വാക്‌സിനേഷന്‍ സംബന്ധിച്ച് വിശദീകരണം ആവശ്യമുള്ളവര്‍ 937 നമ്പറില്‍ ആരോഗ്യമന്ത്രാലയത്തിലേക്ക് വിളിച്ചാല്‍ മതിയെന്നും തവക്കല്‍നാ അധികൃതര്‍ വിശദീകരിച്ചു.

 

Latest News