വാക്‌സിനെടുത്ത കുട്ടികള്‍ക്കും കോസ്‌വേ വഴി വൈകാതെ യാത്രാനുമതി

റിയാദ് - പതിനെട്ടില്‍ കുറവ് പ്രായമുള്ള, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വൈകാതെ കിംഗ് ഫഹദ് കോസ്‌വേ വഴി യാത്രാനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സൗദിയിലും ബഹ്‌റൈനിലും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിക്കുകയും പുതിയ കൊറോണ കേസുകള്‍ കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ കോവിഡ് നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനായി ജവാസാത്ത് ഡയറക്ടറേറ്റ് ഉന്നതാധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ള, വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുകയോ രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിക്കുകയോ ചെയ്തവര്‍ക്കു മാത്രമായി കോസ്‌വേ വഴിയുള്ള ബഹ്‌റൈന്‍ യാത്ര പരിമിതപ്പെടുത്താന്‍ മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.

 

Latest News