നടുറോഡില്‍ യുവതിയെ ഉപദ്രവിച്ചു, കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

അബഹ- സൗദിയില്‍ മെയിന്‍ റോഡില്‍ വെച്ച് യുവതിയെ ഉപദ്രവിച്ച കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
നാല്‍പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്ന് അസീര്‍ പോലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ദബാശ് അറിയിച്ചു. പ്രതി യുവതിയെ ശല്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  നിയമ നടപടികള്‍ക്ക് യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീര്‍ പോലീസ് വക്താവ് പറഞ്ഞു.

 

Latest News