സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ 85 മാത്രം, 49 പേര്‍ക്ക് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് രോഗികള്‍ മരിച്ചപ്പോള്‍ 49 പേര്‍ രോഗമുക്തി നേടി.

അഞ്ച് മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് മരണസഖ്യ 8645 ആയി വര്‍ധിച്ചു. ആകെ കോവിഡ് കേസുകള്‍ 5,46,336 ആയപ്പോള്‍ 5,35,309 പേര്‍ രോഗമുക്തി നേടി.

2382 ആക്ടീവ് കേസുകളില്‍ 405 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. രാജ്യത്ത് ഇതുവരെ 40,223,592 ഡോസ് കോവിഡ് വാക്‌സിനാണ് കുത്തിവെച്ചത്.

വ്യാഴാഴ്ച സ്ഥിരീകരിച്ച കോവിഡ് രോഗബാധയില്‍ മക്ക പ്രവിശ്യയിലാണ് 20 രോഗികള്‍. റിയാദ്-19, മദീന-ഒമ്പത്, കിഴക്കന്‍-ഒമ്പത്, അല്‍ ഖസീം-ആറ്, ജിസാന്‍-അഞ്ച്, നജ്‌റാന്‍- നാല്, അസീര്‍- മൂന്ന് , വടക്കന്‍ അതിര്‍ത്തി- മൂന്ന്, അല്‍ജൗഫ്- രണ്ട്, ഹായില്‍-രണ്ട്, തബൂക്ക്-രണ്ട്, അല്‍ബാഹ-ഒന്ന് എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ രോഗികളുടെ കണക്ക്.

 

 

 

 

 

Latest News